Ultimate magazine theme for WordPress.

നോൺസ്റ്റോപ് പ്രാർത്ഥനയുമായി ഏ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നോൺസ്റ്റോപ് ചെയിൻ പ്രയർ ഒക്ടോബർ 1 മുതൽ ZOOM മുഖേന നടത്തുന്നു. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, 72 മണിക്കൂർ, 100 മണിക്കൂർ തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു. ഒക്ടോബർ 1 രാവിലെ 6 ന് നടക്കുന്ന പ്രത്യേകയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ റോബിൻ ചുങ്കപ്പാറ ഗാനാരാധന നയിക്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അധ്യക്ഷത വഹിക്കും.ആദ്യ ആഴ്ചയിൽ ദിവസവും വൈകുന്നേരം 8 മുതൽ 10 വരെ പ്രത്യേകസമ്മേളനങ്ങളാണ്. ഞായർ രാത്രി 8 ന് പാസ്റ്റർ സാം എബ്രഹാം ലക്നൗ സന്ദേശം നല്കുകയും സിസ്റ്റർ ബിനീഷ ബാബ്ജി സംഗീത ശുശ്രുഷ നയിക്കുകയും ചെയ്യും. തിങ്കൾ രാത്രി 8ന് ഡോ.ഐസക് വി മാത്യു സന്ദേശം നല്കും. അജീഷ് ഖത്തർ സംഗീത ശുശ്രുഷക്ക് നേതൃത്വം നല്കും. ചൊവ്വ രാത്രി 8 ന് ഡോ. ടി.കെ.കോശിവൈദ്യൻ മുഖ്യ സന്ദേശം നല്കും പാസ്റ്റർ ജാക്സൺ പള്ളിപ്പാട് (അയർലൻഡ്) സംഗീതാരാധന നയിക്കും. ബുധൻ രാത്രി 8ന് പാസ്റ്റർ എബി ഐരൂർ പ്രസംഗിക്കും ബ്രദർ ബിജോ ജി ബാബു ബഹ്റിൻ ഗാനാരാധന നേതൃത്വം നല്കും.
വ്യാഴം രാത്രി 8 ന് റവ.ജോർജ് പി. ചാക്കോ സന്ദേശം നല്കും പാസ്റ്റർ വി.ഡി.തോമസ് പത്തനാപുരം സംഗീതശുശ്രുഷയ്ക്ക് നേതൃത്വം നല്കും. വെള്ളി രാത്രി 8 ന് ഡോ.കെ.മുരളീധർ പ്രധാന സന്ദേശം നല്കും. ഇവാ.എബിൻ അലക്സ് കാനഡ ഗാനശുശ്രുഷ നയിക്കും.ശനി രാത്രി 8 ന് റവ.ടി.എ.വർഗീസും പ്രസംഗിക്കും പാസ്റ്റർ ബ്ലസൻ കെ.തോമസ് യു.കെ. ഗാനാരാധന നയിക്കും.
പൊതുയോഗങ്ങൾ ഒഴികെയുള്ള സമയം ഒരു മണിക്കൂർ വീതം ഉള്ള സെഷനുകളായി തിരിച്ചിട്ടുണ്ട്. ആദ്യ ആഴ്ചയിൽ മാത്രമാണ് പ്രത്യേക പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ സെഷനുകൾക്കും വിവിധ സഭകൾ, സെക്ഷനുകൾ, മിഷൻ കേന്ദ്രങ്ങൾ നേതൃത്വം നല്കും. സ്വദേശത്തും വിദേശത്തുമുള്ളവർ പ്രാർത്ഥനാ ചങ്ങലയിൽ അണി ചേരും.പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ ഡി.കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റേഴ്സ് കുര്യാക്കോസ് കെ .സി, ക്രിസ്റ്റഫർ.എം. ജെ തുടങ്ങിയവർ നേതൃത്വം നല്കും.
Zoom ID:892 7064 9969. Passcode :2023. കൂടുതൽ വിവരങ്ങൾക്ക്: 91 6235355453, 91 9048437210

 

Leave A Reply

Your email address will not be published.