Ultimate magazine theme for WordPress.

ഏ ജി കൊട്ടാരക്കര സെക്ഷൻ സി എ: 2023-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും യൂത്ത് മീറ്റിങ്ങും നടന്നു

തൃക്കണ്ണമംഗൽ :അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ സി എയുടെ നേതൃത്വത്തിൽ 2023-24 വർഷത്തെ പ്രവർത്തനോത്ഘാടനവും യൂത്ത് മീറ്റിഗും ഏ ജി തൃക്കണ്ണമംഗൽ ചർച്ചിൽ വെച്ച് നടന്നു. സെക്ഷൻ സി.എ പ്രസിഡന്റ് പാസ്‌റ്റർ പവീൻ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏ ജി കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്റർ റവ ബിനു വി എസ് യോഗം ഉൽഘാടനം ചെയ്ത് സിഎ കമ്മറ്റിയെയും സി.എ പ്രവർത്തനങ്ങളെയും ദൈവകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിച്ചു. എ.ജി മലയാളം ഡിസ്ട്രിക്റ്റ് സി.എ പ്രസിഡന്റ് റവ ജോസ് റ്റി ജോർജ് മുഖ്യ സന്ദേശം നൽകി. ഷിലാസ് കെ ദേവസിയ, സിബി വിൽ‌സൺ, എറിക്ക് ആഷിലി എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

കൊട്ടാരക്കര സെക്ഷൻ സി.എ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പത്രികയുടെ ലോഗോ സെക്ഷൻ പ്രസ്ബിറ്റർ ഡിസ്ട്രിക്റ്റ് സി.എ പ്രസിഡണ്ടിന് നൽകി പ്രകാശനം ചെയ്തു. “യുവധ്വനി ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പത്രികയിലൂടെ സെക്ഷൻ സി.എ അംഗങ്ങളുടെ മികവുറ്റ രചനകൾ സമൂഹത്തിലേയ്ക്ക് എത്തിയ്ക്കാൻ സെക്ഷൻ സി.എ ലക്ഷ്യമിടുന്നു. മീറ്റിംഗിൽ വിവിധ പ്രദേശിക സഭകളിൽ നിന്നും അനേകം യുവജനങ്ങൾ പങ്കെടുത്തു. സെക്ഷൻ സി.എ കമ്മറ്റി അംഗങ്ങളായ അനിഷ് എസ്, റിന്റൊ റെജി, പാസ്‌റ്റർ നിജിത് എൻ പി, അനില എന്നിവർ നേതൃത്വം നൽകി.

Sharjah city AG