ഏ ജി ഇവഞ്ചാലിസം കേരള വിമോചന യാത്ര മദ്ധ്യമേഖലയിൽ പര്യടനം ആരംഭിച്ചു
കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചാലിസം ഡിപ്പാർമെന്റ് നടത്തി വരുന്ന കേരള വിമോചന യാത്ര മദ്ധ്യമേഖലയിൽ പര്യടനം ആരംഭിച്ചു. ഏ ജി കോട്ടയം സെക്ഷൻ ഗംഭീര സ്വീകരണം നൽകി. കോട്ടയം സെക്ഷൻ പ്രൊസ്ബിറ്റർ പാസ്റ്റർ ബിജു കെ എബ്രഹാം ഇവഞ്ചാലിസം ഡയറക്ടർ പാസ്റ്റർ ജെ ജോൺസനെ ഷാൾ അണിയിച്ചു ആദരിച്ചു. ഇവഞ്ചാലിസം സെക്രട്ടറി പി എസ് ബിജുവിനെ ഏ ജി മണർകാട് സഭശുശ്രുഷകൻ പാസ്റ്റർ പി യൂ കുര്യക്കോസ് ഷാൾ അണിയിച്ചു ആദരം നൽകി.പാസ്റ്റർ രാജീവ് ജോൺ പൂഴനാട് സ്വീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ , അനീഷ് കെ ഉമ്മൻ, പി. ഐ മാത്യു, ജോൺസൺ മാമൻ,ബിജു തങ്കച്ചൻ, ഷിബു മണി,അജീഷ് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.പാസ്റ്റർമാരായ വിനീത് എൻ വി, ദീപു പോൾ,ഷാജി സാമൂവേൽ ഗാനശുശ്രുഷകൾ നിർവഹിച്ചു നൽകി. ബ്രദർ സിബു പപ്പച്ചൻ,ബ്രദർ ജോസഫ് ഗീവർഗീസ്, പാസ്റ്റർ ജയരാജ് സുരേഷ് എന്നിവർ ലഘുലേഖ വിതരണത്തിനു നേതൃത്തം നൽകി.
