ചെങ്ങന്നൂർ: അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൺവെൻഷൻ ജനുവരി 8 മുതൽ 11 വരെ ചെങ്ങന്നൂർ പഴവന ഗ്രൗണ്ടിൽ നടക്കും. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ടി.ജെ. സാമുവൽ, തോമസ് മാമ്മൻ, സുരേഷ് ബാബു, ജോ തോമസ് ഏബ്രഹാം, ബിജു തോമസ് (ഡാളസ്), കെ.സി. ജോൺ (വെണ്മണി), ഫെയ്ത്ത് ബ്ലെസ്സൻ എന്നിവർ പ്രസംഗിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരുമണിവരെ പവർ കോൺഫറൻസ് നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ അഞ്ചുവരെ സൺഡേ സ്കൂൾ, സി.എ. എന്നിവയുടെ വാർഷിക സമ്മേളനവും നടക്കും.
ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഒരുമണി വരെ പൊതുആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
സെക്ഷൻ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ആത്മീയ ശുശ്രൂഷകൾക്ക് സെക്ഷൻ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.

Comments are closed.