Ultimate magazine theme for WordPress.

കുണ്ടറ കെ.ഐ.പി. കനാൽ ഗ്രൗണ്ടിൽ എ ജി മധ്യ മേഖല കൺവൻഷൻ

കുണ്ടറ: അസംബ്ലീസ് ഓഫ് ഗോഡ് മധ്യ മേഖല കൺവൻഷൻ ജനുവരി ഒന്നു മുതൽ നാലുവരെ കുണ്ടറ കെ.ഐ.പി. കനാൽ ഗ്രൗണ്ടിൽ നടക്കും. മേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി പ്രാർത്ഥിച്ചു സമർപ്പിക്കും. വിവിധ ദിവസങ്ങളിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവൽ, സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ജോ തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 26 സെക്ഷനുകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസി സമൂഹവും ആത്മീയ സംഗമത്തിൽ പങ്കെടുക്കും. മദ്ധ്യമേഖല ക്വയർ സംഗീത ആരാധനക്ക് നേതൃത്വം നൽകും. ഞായറാഴ്ച പൊതുസഭാ യോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി ഈ പ്രഥമ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ ടി.വി പൗലോസ് ജനറൽ കൺവീനറായും പാസ്റ്റർമാരായ എബ്രഹാം ബേബി, ഷാജി ജോർജ്, പ്രിൻസ് മാത്യു, ടി.വി തങ്കച്ചൻ എന്നിവർ കൺവീനർമാരായും
പാസ്റ്റർ കെ.എസ് സാമുവൽ, പാസ്റ്റർ അജി കെ. ജോൺ എന്നിവർ പബ്ലിസിറ്റി കൺവീനർമാരായും പാസ്റ്റർ ഷോജി കോശി ലോക്കൽ കോർഡിനേറ്ററായും ബ്രദർ ജിനു വർഗീസ് മീഡിയ കൺവീനറായുമുളള വിവിധ കമ്മറ്റികൾ കൺവെൻഷന്റെ വിജയകരമായ പൂർത്തീകരണത്തിനായി പ്രവർത്തിക്കുന്നതായി പാസ്റ്റർമാരായ ജെ. സജി, ടി.വി പൗലോസ്, ഷൈജു തങ്കച്ചൻ, ഷോജി കോശി, കെ.എസ് സാമുവൽ സഹോദരന്മാരായ ജിനു വർഗീസ്, ജെയ്സു വി. ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Sharjah city AG

Comments are closed.