Ultimate magazine theme for WordPress.

എ.ജി 72 മണിക്കൂർ നോൺ സ്റ്റോപ് ഓൺലൈൻ പ്രാർത്ഥന

 

 

ബെംഗളൂരു: അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 7 മുതൽ 10 വരെ ഭാരതത്തിൻ്റെ ഉണർവിനും സമാധാനത്തിനുമായി അഖിലേന്ത്യാ ഓൺലൈൻ പ്രാർഥന നടത്തും. നവം. 7 ന് രാവിലെ 8ന് അസംബ്ലീസ് ഓഫ് ഗോഡ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി റവ.പോൾ തങ്കയ്യ ഉദ്ഘാടനം ചെയ്യും.

വിവിധ ആവശ്യങ്ങൾക്കായ് 72 മണിക്കൂർ തുടർച്ചയായി നടത്തുന്ന പ്രാർഥനയിൽ റവ.ഏബ്രഹാം തോമസ്, റവ. പാപ്പി തോമസ്, റവ.ഡോ.ആർ. സാമുവേൽ രാജ്, എം. തിമോത്തി റാവു, രജനീഷ് ജേക്കബ്, ഡി.മോഹൻ എന്നിവർ പ്രസംഗിക്കും. എ.ജി അഖിലേന്ത്യാ പ്രയർ കോർഡിനേറ്റർ റവ.ഡോ.ഡി.ജസ്റ്റിൻ ജോൺ , വിവിധ റീജീയനിലെ കോർഡിനേറ്റർമാരായ റവ. എൻ. ജോസഫ് രാജൻ, റവ.ഡി.എസ്. ശദ്റക്ക്, റവ.ഡോ.എൽ.എച്ച്. ജാക്കി സിമ്റ്റ് എന്നിവർ നേതൃത്വം നൽകും. ദിവസവും രാവിലെ 6 മുതൽ 8 വരെയും വൈകിട്ട് 8 മുതൽ 10 വരെയും സംയുക്ത ആരാധനയും പ്രത്യേക പ്രാർഥനയും ഉണ്ടായിരിക്കും

Sharjah city AG