Ultimate magazine theme for WordPress.

16 വർഷത്തെ ദൗത്യം; ഘാനയിൽ കോംബ ഭാഷയിൽ സമ്പൂർണ്ണ ബൈബിൾ പുറത്തിറങ്ങി

അക്ര: ഘാനയിലെ വടക്കുകിഴക്കൻ മേഖലയിൽ അധിവസിക്കുന്ന കോംബ ജനതയ്ക്ക് സ്വന്തം ഭാഷയിലുള്ള സമ്പൂർണ്ണ ബൈബിൾ ലഭിച്ചു. 16 വർഷം നീണ്ടുനിന്ന വിവർത്തന പ്രവർത്തനങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം ബൈബിൾ ഔദ്യോഗികമായി സമർപ്പിച്ചത്. കോംബ ഭാഷയെയും സംസ്‌കാരത്തെയും വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഈ നേട്ടം സഹായിക്കുമെന്ന് ഘാന ബൈബിൾ സൊസൈറ്റി വ്യക്തമാക്കി.

ലുഥറൻ ബൈബിൾ ട്രാൻസ്ലേറ്റേഴ്സുമായി സഹകരിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. കേവലം ഒരു മതഗ്രന്ഥം എന്നതിലുപരി കോംബ ജനതയുടെ വ്യക്തിത്വവും ഭാഷയും ഉറപ്പിച്ചുനിർത്തുന്ന ഒരു സാംസ്‌കാരിക രേഖയായാണ് ബൈബിളിനെ സമൂഹം കാണുന്നത്. 1950-കളിൽ ആരംഭിച്ച മിഷനറി പ്രവർത്തനങ്ങളുടെയും റവ. സാമുവൽ കൊൻലാനെപ്പോലെയുള്ള പ്രാദേശിക നേതാക്കളുടെ ദീർഘകാല സ്വപ്നവുമാണ് ഇതോടെ യാഥാർത്ഥ്യമായത്.

Sharjah city AG

Comments are closed.