Official Website

പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതിയ നിയാ ജോസിന് ഫുൾ A+

0 586

പാലക്കാട് : പി.പി.ഇ കിറ്റ് ധരിച്ച് എസ് എസ് എൽ സി പരീക്ഷയെഴുതിയ നിയാ ജോസ് എല്ലാ വിഷയത്തിനും ഫുൾ എ+ വിജയം നേടി ശ്രദ്ധേയയായി.

ഇഞ്ചിക്കുന്ന് ഐപിസി കർമ്മേൽ സഭാ സെക്രട്ടറി കെ.സി ജോസിന്റെ മകൾ  നിയാ ജോസിനാണ്  എസ് എസ് എൽ സി പരീക്ഷയ്ക്ക് എല്ലാ വിക്ഷയത്തിലും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയത്.ജോസ് കോട്ടയിൽ (ഷിബു) കുടുംബമായി കോവിഡ് ബാധിതരായിരുന്നപ്പോൾ നടന്ന  പരീക്ഷയിൽ നിയാ ജോസ് പി.പി.ഇ കിറ്റ് ധരിച്ചാണ് പരീക്ഷയെഴുതിയത്.

നിയാ ജോസ് സഭയിലെ ആത്മീയ പ്രവർത്തനങ്ങളിലും പിവൈപിഎയിലും സജീവമാണ്.

Comments
Loading...
%d bloggers like this: