Ultimate magazine theme for WordPress.

അഫ്ഗാനിൽ പട്ടിണിമരണം വിളിപ്പാടകലെ; 37 ലക്ഷം കുട്ടികൾ അപകടത്തിൽ

കാബൂൾ: യുദ്ധവും സാമ്പത്തിക തകർച്ചയും തകർത്ത അഫ്ഗാനിസ്ഥാനിൽ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് യൂണിസെഫിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തെ അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 3.7 ദശലക്ഷം കുട്ടികൾ ഈ വർഷം കടുത്ത പോഷകാഹാരക്കുറവ് നേരിടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്ന വസ്തുത ലോകത്തിന് തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്നുണ്ടായ സാമ്പത്തിക ഉപരോധവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരൾച്ചയുമാണ് സ്ഥിതി അതീവ ഗുരുതരമാക്കിയത്. മതിയായ ചികിത്സാ സൗകര്യങ്ങളോ പോഷകാഹാരമോ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്ന സാഹചര്യമാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

Sharjah city AG

Comments are closed.