Ultimate magazine theme for WordPress.

ആദിത്യ എൽ വൺ മിഷൻ അവസാന ഓർബിറ്റിലേക്ക്; ആകാംക്ഷയിൽ രാജ്യം

ഇന്ത്യയുടെ ആദ്യ സൌരദൌത്യമായ ആദിത്യ എൽ വൺ നാളെ അവസാന ഓർബിറ്റിലേക്ക് മാറ്റാനൊരുങ്ങുകയാണ്. രാജ്യത്തിന്റെ അഭിമാന ദൌത്യം ജനുവരി ആറിന് വൈകിട്ട് അന്തിമ കടമ്പയിലേക്ക് കടക്കാനിരിക്കെ ആകാംക്ഷയിലാണ് രാജ്യം മുഴുവനും.
2023 സെപ്തംബർ 2ന് വിക്ഷേപിച്ച ബഹിരാകാശ പേടകം നാളെ ലാഗ്രാഞ്ച് പോയിന്റ് 1ന് (L1)ചുറ്റുമുള്ള ഒരു ‘ഹാലോ ഓർബിറ്റ്’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശിക്കും. ചലിക്കുന്ന സൂര്യ-ഭൗമ വ്യവസ്ഥയിലെ അഞ്ച് സ്പോട്ടുകളിൽ ഒന്നായ ഇവിടെ, രണ്ടിന്റേയും ഗുരുത്വാകർഷണ സ്വാധീനം ഉള്ളതിനാൽ പരസ്പരം ബാലൻസ് ചെയ്യുകയാണ്.

“ആദിത്യ എൽ1 ഇതിനകം തന്നെ എൽ1 പോയിന്റിൽ എത്തിക്കഴിഞ്ഞു. ജനുവരി 6ന് അതിനെ ആവശ്യമുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഭ്രമണപഥത്തിൽ പ്രവേശിക്കാതെ തന്നെ പേടകം സൂര്യനിലേക്ക് യാത്ര തുടരും,” ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave A Reply

Your email address will not be published.