Ultimate magazine theme for WordPress.

വെള്ളക്കാരുടെ മേധാവിത്വം പ്രസംഗിച്ചു; റവ. സാമുവൽ കെച്ചാമിനെതിരെ നടപടി

പെൻസിൽവാനിയ: വംശീയ വേർതിരിവിനെ അനുകൂലിക്കുകയും വെള്ളക്കാരുടെ മേധാവിത്വത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത റവ. സാമുവൽ കെച്ചാമിനെ റീഫോംഡ് പ്രസ്ബിറ്റീരിയൻ ചർച്ച് പുറത്താക്കി. വൈറ്റ് റീപ്ലേസ്‌മെന്റ് സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന കെച്ചാം തന്റെ നിലപാടുകൾ തിരുത്താൻ തയ്യാറാകാത്തതിനെത്തുടർന്നാണ് നടപടി. എന്നാൽ തന്റെ വംശീയ കാഴ്ചപ്പാടുകൾ ബൈബിൾ സത്യമാണെന്നും സഭ ഭീരുത്വം കാണിക്കുകയാണെന്നും കെച്ചാം ആരോപിച്ചു.

സഭയിൽ നിന്ന് നേരത്തെ വിട്ടുപോയി പീഡ്‌മോണ്ട് പ്രസ്ബിറ്റീരിയൻ ചർച്ച് സ്ഥാപിച്ച മൈക്കൽ സ്പാംഗ്ലർ കെച്ചാമിനെ പിന്തുണച്ച് രംഗത്തെത്തി. കെച്ചാമിന്റെ പഠിപ്പിക്കലുകൾ ബൈബിൾ വിരുദ്ധമല്ലെന്നും സഭയുടെ നടപടി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച് അമേരിക്കയിലെ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ടവരിൽ ഏകദേശം 76 ശതമാനവും വെള്ളക്കാരാണ്. എന്നിരുന്നാലും വംശീയ വേർതിരിവിനെ അനുകൂലിക്കുന്ന കൈനിസം പോലുള്ള സിദ്ധാന്തങ്ങളെ മുഖ്യധാര സഭകളെല്ലാം തള്ളിക്കളയുകയാണ് പതിവ്.

Sharjah city AG

Comments are closed.