കാലിഫോർണിയ : ലോസ് ഏഞ്ചൽസിലെ ഡൗണ്ടൗണിൽ ട്രംപിന്റെ നടപടികൾക്കെതിരെ പ്രതിഷേധം. അനധികൃത കൂടിയേറ്റത്തിനെതിരായ നടപടികളിലാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് 101 ഫ്രീവേയുടെ ഒരു ഭാഗം അടച്ചുപൂട്ടി.
മെക്സിക്കൻ, സാൽവഡോറൻ പതാകളുമായിട്ടാണ് പ്രതിഷേധക്കാർ എത്തിച്ചേർന്നത്. പരമ്പരാഗത തൂവൽ ശിരോവസ്ത്രങ്ങൾ ധരിച്ചാണ് പലരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. മെക്സിക്കൻ സംഗീതവും പ്രതിഷേധത്തിനായി ഉപയോഗിച്ചു.
