Ultimate magazine theme for WordPress.

യുഎഇയിൽ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

യു എ ഇ : യുഎഇയിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ദുബൈ കരാമ സെന്ററിന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പ്രകാശൻ തൽക്ഷണം മരിച്ചു. മൂന്നുമാസമായി സന്ദർശക വിസയിലായിരുന്നു. റാസൽഖൈമയിൽ ജോലി ശരിയായിരിക്കുമ്പോഴാണ് മരണം. 15 വർഷത്തോളം അബൂദബിയിൽ ജോലിചെയ്തിരുന്നു. പുതുതായി നിർമിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയാണ് ദുബൈയിൽ എത്തിയത്.

Sharjah city AG