ജിസാൻ : സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിൽ വാഹനാപകടം. അപകടത്തിൽ 15 പേർ മരിക്കുകയും 11 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ മലയാളിയടക്കം 9 പേർ ഇന്ത്യക്കാരാണ്.
3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളും കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31)യാണ് മരിച്ച മലയാളി. ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്‌ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ 11 പേർ ജീസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടം.
