വത്തിക്കാൻ: പ്രശ്നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ഏൽപിക്കുംപോലെയാണ് ഗർഭഛിദ്രമെന്നും ഗർഭാവസ്ഥ മുതൽ മരണം വരെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും സന്നദ്ധരാകണമെന്നും ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പുതുവർഷ ശുശ്രൂഷകൾക്കു നേതൃത്വം നൽകുകയായിരുന്നു പാപ്പ:
‘ജീവിതം ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. ഗർഭം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവന്റെ അന്തസ്സിനെ ആദരിക്കുമെന്ന ഉറച്ച പ്രതിജ്ഞ നാമെടുക്കണം. ഇതു പ്രത്യാശയോടെ ഭാവിയിലേക്കു ഉറ്റുനോക്കി ജീവിതം പരിപോഷിപ്പിക്കുന്നതിനു നമ്മെ സഹായിക്കും’– പാപ്പ പറഞ്ഞു.
ഗർഭഛിദ്രത്തിനും ദയാമരണത്തിനുമെതിരായ സഭയുടെ നിലപാടിലൂന്നിയായിരുന്നു മാർപാപ്പയുടെ പുതുവർഷ സന്ദേശം.വിശ്വാസികളോടു ഗർഭഛിദ്രം നിരസിക്കാനും പാപ്പ ആവശ്യപ്പെട്ടു. ബൽജിയത്തിലെ ഗർഭഛിദ്ര അനുകൂല നിയമത്തെ ഈയിടെ രൂക്ഷമായി വിമർശിച്ചിരുന്നു മാർപാപ്പ,
