Ultimate magazine theme for WordPress.

ക്രിസ്ത്യൻ ദേവാലയത്തിനു നേരെ ഗുരുതര ആരോപണവുമായി ഹിന്ദു ഐക്യവേദി

തൃശൂര്‍: ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാമെന്നും. ഒരു സ്വകാര്യ വാര്‍ത്ത‍ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പാലയൂർ പള്ളിയെ പറ്റി ഗുരുതര ആരോപണം ഉന്നയിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ സെന്റ്. തോമസ് ചര്‍ച്ച്. തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള ഈ ദേവാലയം യേശുക്രിസ്തുവിന്റെ ശിഷ്യന്‍മാരില്‍ ഒരാളായ തോമസ് സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. മലയാറ്റൂർ പള്ളി എങ്ങനെയാണുണ്ടാ​യതെന്ന് മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി വാരികയിൽ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആർ.വി ബാബു പറഞ്ഞു. അർത്തു​ങ്കൽ പള്ളി ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് പറഞ്ഞത് ശരിയാണെന്നും. അമ്പത് വർഷം മുമ്പ് പുറത്തിറക്കിയ സുവനീറിൽ അത് പറഞ്ഞിട്ടുണ്ടെന്നും ആർ.വി ബാബു വാദിക്കുന്നു.

Sharjah city AG