ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമത്തില്‍ വ്യാപരികളായ ക്രിസ്ത്യാനികൾക്കും , മുസ്ലിം വിഭാഗക്കാർക്കും വിലക്കേര്‍പ്പെടുത്തി. അശോക് നഗര്‍ ജില്ലയിലെ ധാതുരിയ ഗ്രാമമാണ് വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രിസ്ത്യന്‍, മുസ്ലിം, വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗ്രാമമുഖ്യന്റെ പേരില്‍ പോസ്റ്ററും പതിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഈ പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. ഗ്രാമവാസികളുടെ യോഗത്തിലായിരുന്നു ഇരുവിഭാഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തത്. പോസ്റ്റര്‍ നീക്കം ചെയ്തെങ്കിലും വിലക്ക് ഇനിയും തുടരുമെന്ന് ഗ്രാമ മുഖ്യന് അറിയിച്ചു. ഗ്രാമത്തില്‍ പ്രവേശിക്കുന്ന വ്യാപാരികളുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്നും ഗ്രാമ മുഖ്യന് വ്യക്തമാക്കിയിട്ടുണ്ട്. മതം മാറ്റം, ‘ലവ് ജിഹാദ്’ എന്നിവയെ കുറിച്ചെല്ലാം കേള്‍ക്കുന്നുണ്ട്. ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള സംഭവങ്ങളൊക്കെ ഉണ്ടാവാതിരിക്കാന്‍ കൂടിയാണിത്. ഗ്രാമത്തില്‍ പ്രവേശിക്കുന്നവരെ എല്ലാവരെയും നിരീക്ഷിക്കും, പരിശോധിക്കും. പൊലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ നിശ്ചിത സ്ഥലത്ത് മാത്രമേ അവര്‍ക്ക് കച്ചവടം നടത്താന്‍ സാധിക്കൂ. മുസ്ലിങ്ങളും ക്രിസ്ത്യന്‍സും വീടുകളില്‍ കയറി വ്യാപാരം നടത്തുന്നത് അനുവദിക്കില്ല,’ഗ്രാമ മുഖ്യന് പറഞ്ഞു.
