കോട്ടയം: രാജ്യത്ത് നടക്കാൻ പോകുന്ന പാർലമെൻ്റ് ഇലക്ഷൻ, ഇന്ത്യയിലെ ഭരണാധികാരികൾ, നമ്മുടെ രാജ്യത്തെ ക്രൈസ്‌തവസമൂഹം നേരിടുന്ന വെല്ലുവിളികൾ, പീഡിപ്പിക്കപ്പെടുന്ന മിഷനറിമാർ തുടങ്ങിയ വിഷയങ്ങളെ വഹിച്ചുള്ള ഏകദിന ഐക്യപ്രാർഥനാസമ്മേളനം മാർച്ച് 14ന് രാവിലെ 10 മുതൽ 5 വരെ തലപ്പാടി ശാലേം ഐപിസി ഹാളിൽ നടക്കും.
പാസ്റ്റർ റിൻസൺ എം. തോമസ് അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ ഇവാ. എം.സി. കുര്യൻ, പാസ്റ്റർമാരായ വിൻസി ജി. ഫിലിപ്പ്, ഷാജി മർ ക്കോസ് എന്നിവർ സന്ദേശം നൽകും. പാസ്റ്റർമാരായ സജി എം. മാത്യു, ഫെയ്ത്ത് അടിമത്തറ, സി. രാജേഷ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും. കേരളത്തിലെ പ്രഥമ പെന്തെക്കോസ്‌തു ഐക്യപ്രാർഥനാകൂട്ടായ്‌മയായ യുണൈറ്റഡ് പ്രെയർസെൽ ഒരുക്കുന്ന സമ്മേളനത്തിൽ ആത്മതപനത്തോടെ പങ്കെടുക്കാൻ കോട്ടയത്തെ പെന്തെക്കോസ്‌തു വിശ്വാസികളെയും ശുശ്രൂഷകന്മാരെയും ക്ഷണിച്ചിട്ടുണ്ടെന്നു യുപിസി കോ-ഓർഡിറ്റേനേഴ്‌സ് അറിയിച്ചു.
