ദോഹ : ഖത്തറിൽ മലയാളി ബാലിക മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ് ,ഷഹബാസ് ദമ്പതികളുടെ ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകൾ ജെന്ന ജമീലയാണ് ഇന്നലെ രാത്രി ഹൃദയസ്തംഭനം മൂലം മരിച്ചത്.വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പോഡാർ പേൾ സ്കൂൾ രണ്ടാം തരാം വിദ്യാർത്ഥിനിയായിരുന്നു.
