പിസിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയും മൗനജാഥയും നടന്നു
ഇന്ത്യയിൽ ആകമാനം ക്രൈസ്തവർക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ പിസിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയും മൗനജാഥയും നടന്നു.
കോട്ടയം നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ നയവിശദീകരണം നടത്തി. പാസ്റ്റർന്മാരായ ഏബ്രഹാം ജോൺ, രാജീവ് ജോൺ, ബിനോയ് ചാക്കോ, ജിതിൻ വെള്ളക്കൊട് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി പാസ്റ്റർ ടീ വി തോമസ് അധ്യക്ഷത വഹിച്ചു.
