Ultimate magazine theme for WordPress.

ഹെയ്‌തിയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ വൈദികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹെയ്തി : ഹെയ്തിയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ കാണാറൂണിയൻ വൈദികൻ ഫാദർ അന്റോയിൻ മകെയർ ക്രിസ്ത്യൻ നോഹ രക്ഷപെട്ടു. സുരക്ഷക്കായി അദ്ദേഹത്തെ മറ്റൊരു രാജ്യത്തേക്ക് മാറ്റിയിരിക്കുകയാണ്. ആന്റിലീസിലെ കോൺഗ്രിഗേഷൻ ഓഫ് ക്ലാരേഷ്യൻ മിഷനറിമാരാണ് ഇത് വെളിപ്പെടുത്തിയത്. ഫെബ്രുവരി ഏഴിന് രാവിലെ കസലിലെ തന്റെ മിഷനറി ഗ്രൂപ്പിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്. തന്നെ പൂട്ടിയിട്ടിരുന്ന റൂമിന്റെ സീലിങ്ങിൽ ഒരു ദ്വാരമുണ്ടാക്കി പുറത്തുകടക്കുകയായിരുന്നു. അതിനു ശേഷം ഓടി രക്ഷപെട്ടു. കാബറെ എന്ന അയൽപട്ടണത്തിൽ എത്തുന്നതുവരെ അദ്ദേഹം നിർത്താതെ ഓടി . അവിടെ മറ്റൊരു വൈദികൻ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് അദ്ദേഹത്തെ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയും ചെയ്തു.

Sharjah city AG

Comments are closed.