ഷാർജ: ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തികരിച്ച യു.എ .ഇ യിലെ സഹോദരിമാരുടെ കൂട്ടായ്‌മയായ അനോയിങ്റ്റഡ് വിമൻസ് പ്രയർ ഫെല്ലോഷിപ്പിന്റെ സ്തോത്രപ്രാർത്ഥന ഷാർജ വർഷിപ്പ് സെൻററിൽ നടന്നു.
ശനിയാഴ്ച രാവിലെ പത്തിന് റവ. ഡോ. കെ. ബി. ജോർജ്ജ്‌കുട്ടി പ്രാർത്ഥിച്ചാരംഭിച്ച പൊതുയോഗം റവ. ഡോ . കെ ഓ മാത്യു ഉത്‌ഘാടനം ചെയ്തു. ഫെല്ലോഷിപ്പ് സ്ഥാപക സിസ്റ്റർ ജെസ്സി ജോഷ്വ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പരിശുദ്ധാത്മാവ് ചെയ്യുന്ന അത്ഭുതങ്ങളെക്കുറിച്ച് വിശദീകരിച്ചു. സിസ്റ്റർ അനു ജുബിൻ സ്വാഗതവും സിസ്റ്റർ ബെൻസി റെജി, സിസ്റ്റർ പുനിത എന്നിവർ അനുഭവസാക്ഷ്യങ്ങളും പങ്കുവെച്ചു.
റവ . ഡോ . വിത്സൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റർ റിനി അജി, ബ്ര .ഷോബിൾ, ബ്ര. റെജി & ടെസ്സി എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ഡിലു ജോൺ , ജോൺ മാത്യു, വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു. സിസ്റ്റർ ജോസി ജോസ് നന്ദി പറഞ്ഞു. സിസ്റ്റർ എലിസബെത് ജോസ് മീറ്റിങ്ങ് നിയന്ത്രിച്ചു.
