അരുവിക്കുഴി : അരുവിക്കുഴി ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 4 വൈകിട്ട് 5 മണി മുതൽ 9 മണി വരെ അരുവിക്കുഴി മേലെ ന്യൂ ഇന്ത്യ ചർച്ചിന് സമീപം ബ്രദർ അഭിലാഷിന്റെ ഭാവനാങ്കണത്തിൽ ഏക ദിന സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.
പാ. ലൂക്കോസ് തോമസ് അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പാ. ജെയിംസ് എം. പോൾ പ്രസംഗിക്കും. പാ. ബിനു വർഗീസ് സ്വാഗതം അറിയിക്കും ബ്രദർ ഡാനി കൃതജ്ഞത പറയും. ശാലേം വോയിസ് ഗാന ശുശ്രുഷ നയിക്കും ശാലോം ഗോസ്പൽ ടീം നേതൃത്വം നൽകും
