Ultimate magazine theme for WordPress.

ഗിൽഗാൽ മീഡിയ, ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ബ്രദർ.ലാലു ജേക്കബിന്റെ മാതാവ് നിത്യതയിൽ

ശ്രീമതി . കടുമ്പശ്ശേരിൽ മറിയാമ്മ ചാക്കോ (അമ്മിണി സാർ )

നീണ്ട വർഷത്തെ അധ്യാപക വൃത്തിയിലൂടെ നൂറു കണക്കിന് ശിഷ്യർക്ക് അക്ഷരജ്ഞാനം പകർന്നു കൊടുത്ത അറിവിന്റെ വെളിച്ചം…. !നിശബ്ദമായ പ്രാർത്ഥനകൾ കൊണ്ടും, മൗനമായ അഭയ യാചനകൾ കൊണ്ടും ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതങ്ങളിൽ വെളിപ്പെടുത്തിയ പ്രാർത്ഥനയുടെ മറുരൂപം… !സുവിശേഷ പ്രേക്ഷിത പ്രവർത്തങ്ങളിലെ സജീവ സാന്നിധ്യം… ! വാഴൂർ ദൈവസഭയുടെ ആരംഭത്തിന് വിത്ത് പാകിയവരിൽ ഒരാൾ… !
ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ, പിന്നിട്ട വിശ്വാസജീവിത വഴികൾ , പ്രാർത്ഥനാ ജീവിതത്തിന്റെ ഉടമ ഇങ്ങനെ ജീവിതത്തിൽ നാം ഏവരും പകർത്തിയെടുക്കേണ്ട അനേക നല്ല സ്വഭാവിന്റെ ഉടമ, തന്റെ വേല തികച്ച് അക്കരെ നാട്ടിൽ.
മാതാവിന്റെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന ഏവരെയും കർത്താവ് ആശ്വസിപ്പിക്കട്ടെ.

Leave A Reply

Your email address will not be published.