അയര്‍ലണ്ടില്‍ മലയാളിവൈദികന് കുത്തേറ്റു
വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ലൈനും മലയാളിയുമായ വൈദികന് ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വൈദിക വസതിയില്‍ വെച്ച് കുത്തേറ്റു. കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടി സ്വദേശിയുമായ ഫാ. ബോബിറ്റ് തോമസിനാണു അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേറ്റത്. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവ സമയത്ത് ഇവിടെ താമസിക്കുന്ന മറ്റ് വൈദികർ ഉണ്ടായിരിന്നില്ല. സംഭവത്തില്‍ 20 വയസുള്ള യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമമാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
