Ultimate magazine theme for WordPress.

കർണാടകയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരണമടഞ്ഞു

മുംബൈ : അസംബ്ലിസ് ഓഫ് ഗോഡ് നവി മുംബൈ നെരൂൾ സഭാ വിശ്വാസികളായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നെറുൾ സെക്ടർ 14 ൽ താമസിക്കുന്ന ബ്രദർ ബിനു കുമാറും ഭാര്യ സിസ്റ്റർ സീന ബിനുവുമാണ് മെയ്‌ 17 ചൊവ്വാഴ്ച്ച മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര മദ്ധ്യേ കർണാടകയിലെ ബെൽഗാമിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ കുഞ്ഞുങ്ങൾ രണ്ട് പേരും ബെൽഗാം ഗവണ്മെന്റ് ഹോസ്പിറ്റിലിൽ ഇപ്പോൾ ചികിത്സയിലാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുകയും പ്രിയ കുഞ്ഞുങ്ങൾ ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക.

Sharjah city AG