ഒരല്പം മാങ്ങാ കാര്യം
ബ്ലസിൻ ജോൺ മലയിൽ
മന്ന എന്ന പദത്തിൽ നിന്നാണ് മാംഗോ രൂപം കൊണ്ടതെന്ന് ചിലർ!
ഏതായാലും ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലെ മാംഗോ കേരളത്തിൽ വന്ന പോർച്ചുഗീസുകാർക്ക് മാങ്ങയായി.
ഏഷ്യൻ രാജ്യങ്ങളാണ് മാമ്പഴത്തിൻ്റെ ഉറവിടം. ആകെ മാങ്ങയുടെ എൺപത് ശതമാനവും
ഉത്പാദിപ്പിക്കുന്നത്
ഇന്ത്യലാണ്.
അഞ്ചു സഹസ്രങ്ങളായി മാവ് ഇന്ത്യയിലുണ്ടെന്നാണ് ചരിത്രം. ഇന്ന് ഇന്ത്യയുടെയും പാകിസ്താന്റെയും ഫിലിപ്പിയൻസിൻ്റെയും ദേശീയ ഫലമാണ് മാങ്ങ.
അമരകോശത്തിലും രാമായണത്തിലും ചരകസംഹിതയിലും കാളിദാസ കൃതികളിലും മഹാഭാരതത്തിലും സുശ്രുതസംഹിതയിലുംമാന്തോപ്പുകളെ കുറിച്ച് വിവരിക്കുന്നു. സിന്ധു നദീതടത്തിൽ മാന്തോപ്പ് കണ്ടതായി അലക്സാണ്ടർ ചക്രവർത്തിയുടെ ചരിത്രങ്ങളും ആമ്രധാരികയെന്ന മാന്തോപ്പിൽ ബുദ്ധൻ
വിശ്രമിച്ചിരുന്നതായി
ഫാഹിയാന്റേയും സുങ് യുന്റേയും കുറിപ്പുകളും അക്ബർ ചക്രവർത്തിക്ക് ദർഭംഗക്കടുത്ത് ലാൽബാഗിൽ
ഒരു ലക്ഷത്തോളം മാവുകൾ ഉള്ള ഒരു തോപ്പ് ഉണ്ടായിരുന്നതായി ചാൾസ് മാരീസ് എന്ന ഇംഗ്ലീഷുകാരൻ്റ രചനയും വൃക്തമാക്കുന്നു.
മാവിന്റേയും മാമ്പഴത്തിന്റേയും ഭാഗങ്ങൾ കൊത്തിവെച്ചിട്ടുള്ള
സാഞ്ചിയിലെ സ്തൂപങ്ങളും അജന്തയിലും എല്ലോറയിലും വരച്ചിട്ടുള്ള മാവിൻ്റെ ചിത്രങ്ങളും ചരിത്രകാരന്മാർക്ക് പരിചിതം.ഇന്ന് നാഷണൽ മാംഗോ ഡേ.
പടിഞ്ഞാറൻ അർദ്ധഗോളത്തിൽ മാവ് എത്തുന്നത്
1700 ൽ ബ്രസീലിൽ നട്ടുപിടിപ്പിച്ചതോടെയാണ്. 1740 ലാണ് മാവും മാങ്ങയും വെസ്റ്റ് ഇൻഡീസിലും എത്തി.
ബ്ലസിൻ ജോൺ മലയിൽ
