Ultimate magazine theme for WordPress.

എ. ജി. ദക്ഷിണ മേഖല കൺവൻഷൻ നാളെ ആരംഭിക്കും

 

കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്, കാട്ടാക്കടയിൽ നടക്കും. റവ. റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, ഡോ. നന്നു കെ, പാസ്റ്റർ സാബു കുമാർ, പാസ്റ്റർ ജിനു മാത്യു യു. കെ. എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. പവർ കോൺഫറൻസിൽ പാസ്റ്റർ രവി മണി ബാംഗ്ലൂർ, പാസ്റ്റർ സ്റ്റീഫൻ ഝാർഖണ്ഡ് എന്നിവരും ശുശ്രൂഷിക്കും.

ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ യേശുദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എ. ജി. ദക്ഷിണ മേഖല ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9 വരെയാണ്. വെള്ളി, ശനി ദിവസങ്ങളിൽ പവർ കോൺഫറൻസ് രാവിലെ 9 മണിക്ക് ആരംഭിക്കും. സഭയുടെ പുത്രിക ഘടകങ്ങളായ WMC, CA, സണ്ടേസ്കൂൾ എന്നിവയുടെ വാർഷികസമ്മേളനവും ശബ്ദം ദ്വൈമാസികയുടെ പ്രത്യേക സമ്മേളനവും നടക്കും.

സഭാ ശുശ്രൂഷയിൽ 40 വർഷം പൂർത്തിയാക്കിയ പാസ്റ്റർമാരെ ആദരിക്കും. എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ പൊതുസഭാ യോഗവും കർത്തൃമേശയും.ഞായറാഴ്ച രാത്രി യോഗത്തോടെ കൺവെൻഷൻ സമാപിക്കും.കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ജനറൽ കൺവീനറും പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് (സെക്രട്ടറി), പാസ്റ്റർ ബിജു ദാനം (പബ്ലിസിറ്റി കൺവീനർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക്:
റവ. പി. കെ. യേശുദാസ് 9895306711,
പാസ്റ്റർ ബിജു ദാനം 9037667948,
പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് 9745725498

Sharjah city AG