എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ മാർച്ച് 18 ന് തുടർച്ചയായ തൊള്ളായിരം ദിവസം പിന്നിടുന്നു. അതിൻ്റെ ഭാഗമായി മാർച്ച് 18 മുതൽ 20 വരെ ദിവസവും രാവിലെ 4.30 മുതൽ 5.30 വരെയും 10 മുതൽ 1 വരെയും വൈകിട്ട് 8 മുതൽ 10 വരെയും പ്രത്യേക യോഗങ്ങൾ നടക്കും. മാർച്ച് 18 ബുധൻ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന സ്തോത്ര പ്രാർത്ഥനയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ മുഖ്യസന്ദേശം നല്കും. ബ്രദർ അജീഷ് ജേക്കബ് നേതൃത്വം നല്കുന്ന ദോഹ ബഥേൽ എ ജി ഗായക സംഘം ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. അനുഭവസാക്ഷ്യങ്ങളും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും.സിസ്റ്റർ സാൻ്റി കെ.കോശി, പാസ്റ്റർ റെജി ശൂരനാട്, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട്, പാസ്റ്റർ ഇസഡ്. ഏബ്രഹാം എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നല്കും.
രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇതുവരെയും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

Comments are closed.