വാളകം: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടായി പാസ്റ്റർ ടി.ജെ. ശാമുവേലിനെ തെരഞ്ഞെടുത്തു. 1423 കോൺഫ്രൻസ് അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ മാത്യു പിന്മാറിയതോടെയാണ് റ്റി. ജെ സാമുവേൽ സൂപ്രണ്ടായത്. നോമിനേഷൻ ബാലറ്റിൽ രണ്ടാമതായി വന്ന പാസ്റ്റർ കെ.ജെ. മാത്യു പിന്മാറുകയായിരുന്നു.
വരുന്ന രണ്ടു വർഷത്തേക്കാണ് ചുമതല. വാളകം ലാൻഡ് മാർക്ക് ആഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന മലയാളം ഡിസ്ട്രിക്ട് 72-ാം കോൺഫ്രൻസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഫ്രൻസ് തുടരുകയാണ്.

Comments are closed.