പറന്തൽ.അസംബ്ലീസ് ഓഫ് ഗോഡ് ഇവഞ്ചാലിസം ഡിപ്പാർട്മെന്റിന്റെയും പന്തളം, അടൂർ സെക്ഷനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25,26,27 തീയതികളിൽ പന്തളം,അടൂർ ഭാഗങ്ങളിൽ പരസ്യയോഗങ്ങളും മുറ്റത്തു കൺവൻഷനും നടത്തി.25,26 തീയതികളിൽ പന്തളം സെക്ഷൻന്റെ നേതൃത്വത്തിൽ നടത്തിയ യോഗങ്ങൾ പന്തളം സെക്ഷൻ പ്രൊസ്ബിറ്റർ പാസ്റ്റർ ടി. വി തങ്കച്ചൻ ഉത്ഘാടനം ചെയ്തു.27 തിയതി അടൂർ കേന്ദ്രമാക്കി നടന്ന യോഗങ്ങൾ അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ ഉത്ഘാടനം ചെയ്തു. ഇവാഞ്ജലിസം ഡിപ്പാർട്മെന്റ് ഡയറക്ടർ പാസ്റ്റർ ജെ ജോൺസൻ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. പരസ്യ യോഗങ്ങളിൽ പാസ്റ്റർമാരായ രാജീവ് ജോൺ,അനീഷ് ഉമ്മൻ,അജീഷ്, ബിജു തങ്കച്ചൻ, ജോൺസൻ മാമൻ, ഷിബു മണി തുടങ്ങിയവർ പ്രസംഗിച്ചു. മുറ്റത്തു കൺവൻഷനുകളിൽ പാസ്റ്റർമാരായ ബിജു പി എസ്, ഷാജി സാമൂവൽ, മാത്യു എസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ദീപു പോൾ, വിനീത് എൻ വി എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. ബ്രദർ സിബു പാപ്പച്ചൻ ലിറ്ററേച്ചർ ഡിസ്ട്രിബൂഷൻ മിനിസ്ട്രിക്ക് നേതൃത്വം നൽകി. 25 ഇൽ അധികം പരസ്യ യോഗങ്ങളും 3 മുറ്റത്തു കൺവൻഷനുകളും 1000 ത്തിൽ അധികം സുവിശേഷ ലഘുലേഖകളും പുതിയനിയമ ബൈബിളുകളും വിതരണം ചെയ്തു.
