റാസ് അൽ ഖൈമ: മലയാള സൗഹൃദ വേദി റാക്ക്സെസിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ക്യാപ്റ്റൻ മൻസൂർ നയിച്ച റാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം ചാമ്പ്യന്മാരായി.
ഗണ്ണേഴ്സ് എഫ്.സി ടീം റണ്ണേഴ്സ് അപ്പും ഗോൾഡൻ ബൂട്ട് റെമീസ്, ഗോൾഡൻ ഗ്ലൗസ്സ് ബേസിൽ, പ്രേം എന്നിവരും കരസ്ഥമാക്കി.
റാക്ക് സെറാമിക്സ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന വൺ ഡേ ടൂർണമെന്റിൽ എട്ടു ടീമുകളാണ് പങ്കെടുത്തത്.
മത്തായി സി.എം, വിനോദ് , അജി സക്കറിയ, ലാൽ.ജി , അനിൽ എന്നിവരും, കൺവീനേഴ്സ് റിൻസൺ, ഡൈജു എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
