Ultimate magazine theme for WordPress.

ഈജിപ്ഷ്യൻ പള്ളിക്ക് തീപിടുത്തം നിരവധി പേർ മരിച്ചു

ഈജിപ്ത് : കെയ്‌റോയ്ക്ക് സമീപമുള്ള ഗിസ നഗരത്തിലെ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.തീപിടിത്തത്തിൽ 55 പേർക്ക് പരിക്കേറ്റു.മരിച്ചവരുടെ കണക്കുകൾ പുറത്തു വിട്ടിട്ടില്ല.
ഇംബാബ അയൽപക്കത്തുള്ള അബു സിഫിൻ കോപ്റ്റിക് പള്ളിയിൽ ഞാറഴ്ച ആരാധനയ്ക്കായി 5,000 പേര് ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം.തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക്‌ കുടുതലും പരിക്കേറ്റിരിക്കുന്നത്.
പതിനഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്.

Sharjah city AG