Ultimate magazine theme for WordPress.

ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം കെട്ടിടത്തിൽ തീപിടുത്തം

ഡൽഹി : പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. മെട്രോ സ്റ്റേഷന്റെ പില്ലർ 544 ന് സമീപമാണ് തീ ആദ്യം കണ്ടത്, 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിഎങ്കിലും പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ 14 ഫയർ ടെൻഡറുകൾ കൂടി വരേണ്ടി വന്നു . ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് . രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി.

Sharjah city AG