ന്യൂഡല്‍ഹി: അതിതീവ്ര കാലാവസ്ഥാവ്യതിയാനംമൂലം ലോകത്ത് മാസം തികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വര്‍ധിച്ചതായി വെളിപ്പെടുത്തല്‍. പശ്ചിമ ഓസ്‌ട്രേലിയയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷം കുട്ടികളെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
