Ultimate magazine theme for WordPress.

ഗവൺമെന്റിന്റെ നടപടിയെ വിമർശിക്കാൻ പൗരന് അവകാശമുണ്ട്; സുപ്രീം കോടതി

 

ഡൽഹി: ഗവൺമെന്റിന്റെ നടപടിക്കെതിരെയുള്ള എല്ലാ വിമർശനങ്ങളും പ്രതിഷേധങ്ങളും കുറ്റമായി കണക്കാക്കിയാൽ ജനാധിപത്യം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പൗരന്റെ വിയോജിക്കാനുള്ള അവകാശം കോടതി ശരിവച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് പ്രതികൂല പരാമർശം നടത്തിയ കശ്മീരി മുസ്ലീം പ്രൊഫസറിനെതിരായ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ പരാമർശം നടത്തിയത്.

Sharjah city AG
Leave A Reply

Your email address will not be published.