Ultimate magazine theme for WordPress.

മുസ്ലീം പുരുഷനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ യുവതി കൊല്ലപ്പെട്ടു

റാവൽപിണ്ടി: പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ മുസ്ലീം യുവാവിന്റെ വിവാഹാലോചന, 24 കാരിയായ ക്രിസ്ത്യൻ യുവതിയും മാതാപിതാക്കളും നിരസിച്ചതിനാലും ഇസ്ലാമിലേക്കു മതം മാറുന്നത് എതിർത്തതിനാലും സോണിയ എന്ന യുവതിയെ മുഹമ്മദ് ഷെഹ്‌സാദ്, ഫൈസാൻ എന്നിവർ ചേർന്ന് വെടിവച്ച് കൊന്നതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസർഷൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു വസ്ത്ര ഫാക്ടറിയിൽ ജോലിക്ക് പോകുന്നതിനിടെയാണ് അവൾ കൊല ചെയ്യപ്പെട്ടത്.
പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ ഫാസിയ കോളനിയിലാണ് സോണിയ താമസിക്കുന്നത്, മാതാപിതാക്കൾക്കൊപ്പം, പ്രതിബദ്ധതയുള്ള ഒരു ക്രിസ്ത്യാനിയായിരുന്നു അവർ. വിശ്വാസത്തിലെ വ്യത്യാസങ്ങൾ കാരണം അവൾ പുരുഷന്റെ താൽപര്യം നിരസിച്ചു. ഒടുവിൽ സോണിയ തന്നെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഷെഹ്‌സാദ് നിർദ്ദേശിച്ചു. വിവാഹബന്ധം ചർച്ച ചെയ്യുന്നതിനായി ഷെഹ്‌സാദിന്റെ അമ്മയും യുവതിയുടെ കുടുംബവീട്ടിൽ പോയി; പക്ഷേ, വിവാഹാലോചന സോണിയയും കുടുംബവും നിരസിച്ചു. . “ഒരു പ്രതിബദ്ധതയുള്ള ക്രിസ്ത്യാനിയായതിനാൽ അവൾ യേശുവിനെ ഒറ്റിക്കൊടുത്തില്ല, അവളുടെ വിശ്വാസത്തിനായി ജീവൻ ബലിയർപ്പിച്ചു”. “കുറ്റവാളികൾക്കെതിരായ കേസ് പിൻവലിക്കാൻ ഞങ്ങളെ ഉപദ്രവിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു,” രാഖ തുടർന്നു. “എന്നിരുന്നാലും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.” ഫൈസൻ എന്ന വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുന്നതിനിടെ ഒളിവിൽ പോയ ഷെഹ്‌സാദിനെ അന്വേഷിച്ചു കൊണ്ടിരിക്കയാണെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

Sharjah city AG