ഈജിപ്തിൽ ക്രിസ്ത്യൻ യുവതിയെ വെട്ടിക്കൊലപ്പെടുത്തി
കെയ്റോ: ഈജിപ്തിൽ മോണ വാഫ്ദി മർസൂഖ് എന്ന ക്രിസ്ത്യൻ യുവതിയെ മുസ്ലീം തീവ്രവാദി വെട്ടി കൊന്നു. പിതാവിനെ സഹായിക്കാൻ കൃഷിയിടത്തിലേക്ക് പോകവേ ആയിരുന്നു അക്രമി യുവതിയെ ആക്രമിക്കുകയും അരിവാള് കൊണ്ട് വെട്ടുകയും ചെയ്തത്. മോനയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. മോനയെ വെട്ടി ആക്രമിച്ചു അഴുക്കുചാലിൽ ഉപേക്ഷിച്ച് അക്രമി ഓടി രക്ഷപ്പെട്ടു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ പേരിൽ മുസ്ലീം റാഡിക്കൽ മോനയെ ലക്ഷ്യം വച്ചിരിക്കാം ആക്രമണം നടത്തിയതെന്ന് കുടുംബഗങ്ങൾ സംശയിക്കുന്നു. ഈ ആക്രമണത്തിന്റെ തലേദിവസം പ്രതി മറ്റൊരു പ്രാദേശിക കോപ്റ്റിക് ക്രിസ്ത്യാനിയുടെ വീട്ടിൽ മോഷണം നടത്തിയിരുന്നു. ഈജിപ്ഷ്യൻ മാധ്യമങ്ങൾ കുറ്റവാളിയെ മാനസികരോഗിയായി ചിത്രീകരിച്ചു, ക്രിസ്ത്യാനികൾക്കെതിരായ പ്രകോപനമില്ലാത്ത ആക്രമണങ്ങൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ ഫാ. അർസാനിയസ് വാദിദിന്റെ ക്രൂരമായ കൊലപാതകം ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിന്റെ മറ്റൊരു പ്രധാന കേസാണ് ഫാദർ വാദിദിന്റെ കൊലയാളിക്ക് ഈയിടെ തന്റെ കുറ്റത്തിന് കോടതിയിൽ വധശിക്ഷ ലഭിച്ചിരുന്നു.
