Yചിക്കമഗളുരു: കർണാടകയിൽ സ്വകാര്യ ആശുപത്രി ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ഉറക്കെ കരഞ്ഞു. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. മാതാപിതാക്കൾ കുഞ്ഞിനെ സംസ്കരിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കുട്ടി ഉറക്കെ കരഞ്ഞത്.
കുട്ടിയെ ഉടൻ തന്നെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ച കുഞ്ഞുമായാണ് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയത്. മൂന്നുദിവസം ആശുപത്രി അധികൃതർ കിടത്തി ചികിത്സിച്ചു. പിന്നീട് കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ ഓക്സിജൻ ട്യൂബ് നീക്കി കുട്ടി മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.
വാർത്ത; പാ ഫ്രെഡി കൂർഗ്

Comments are closed.