വിനോദയാത്രയ്ക്ക് എംവിഡിയുടെ സര്‍ട്ടിഫിക്കറ്റ് വേണം; ഉത്തരവിറക്കി
തിരുവനന്തപുരം :സ്കൂള്‍, കോളജ് വിനോദയാത്രകള്‍ ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോടു കൂടി വേണമെന്ന് നിര്‍ദ്ദേശം. ഇതിനായി യാത്രക്ക് ഏഴ് ദിവസം മുന്‍പ് സ്കൂള്‍ അധികൃതര്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും വാഹനം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം. പരിശോധനക്ക് ശേഷം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെ തയ്യാറാക്കിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കിയത്.
യാത്രയ്ക്കായി വാഹനം ബുക്കു ചെയ്തു കഴിഞ്ഞ്, വിവരങ്ങൾ കാണിച്ച് അപേക്ഷ നൽകേണ്ടത് സ്ക്കൂൾ അധികൃതരും വാഹനം പരിശോധനയ്ക്ക് ഹാജരാക്കേണ്ടത് വാഹനക്കമ്പനിയധികൃതരുമാണ്.
