Ultimate magazine theme for WordPress.

സുവിശേഷം പ്രചരിപ്പിക്കുവാൻ ബുദ്ധമതസ്ഥനായ അധ്യാപകന്‍ ക്രിസ്തു വിശ്വാസത്തിലേക്ക്

ക്രിസ്തുവിശ്വാസി ആയിരുന്നില്ലെങ്കിൽ പോലും കഥകളും, നൃത്തങ്ങളും, നാടകങ്ങളും സാരോം രചിച്ചിട്ടുണ്ട്. ഹിന്ദു- ബുദ്ധ മത പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതുന്നത് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു സാരോം പറയുന്നു

നോം പെൻ: കംബോഡിയയിലെ ക്രിസ്ത്യൻ ദേവാലയത്തില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും കലാധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന, ബുദ്ധമത വിശ്വാസി ഈസ്റ്ററിന് ക്രിസ്തു വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഫ്രാന്‍സിയോസ് സാരോം കോയ് എന്ന ബുദ്ധമത വിശ്വാസി വരുന്ന ഈസ്റ്റര്‍ ഞായറാഴ്ചയാണ് യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നത്. ദേവാലയവുമായി ബന്ധപ്പെട്ട തൊഴില്‍ ജീവിതവും, ബൈബിള്‍ വായനയുമാണ്‌ നാലു കുട്ടികളുടെ പിതാവായ സാരോമിനെ ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. 2002-ല്‍ കംബോഡിയയിലെ ടാകിയോ പ്രവിശ്യയിലെ ചാംകര്‍ ടിയാങ് ഗ്രാമത്തിലെ സെന്റ്‌ മേരി ഓഫ് ദി സ്മൈല്‍ ദേവാലയത്തിലാണ് ആര്‍ട്ട് അധ്യാപകനായി സാരോം തൊഴില്‍ ജീവിതം ആരംഭിക്കുന്നത്.

ക്രിസ്തുവിശ്വാസി ആയിരുന്നില്ലെങ്കിൽ പോലും കഥകളും, നൃത്തങ്ങളും, നാടകങ്ങളും സാരോം രചിച്ചിട്ടുണ്ട്. ഹിന്ദു- ബുദ്ധ മത പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതുന്നത് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു സാരോം പറയുന്നു. കഥകളുടെ അടിസ്ഥാനം അറിയുന്നതിനായി ഖെമെര്‍ ഭാഷയിലുള്ള ബൈബിള്‍ വായിച്ചത് സാരോമിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി. എപ്പോഴൊക്കെ സംശയം തോന്നുന്നുവോ അപ്പോഴെല്ലാം ബൈബിള്‍ വീണ്ടും, വീണ്ടും വായിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ട് കാര്യാലയത്തിന്റെ ഡയറക്ടറായ ഒവ്വും സാമീനുമായോ, ദേവാലയത്തിലെ കമ്മിറ്റി അംഗമായ കോള്‍ ചിയാങ്ങുമായോ സംസാരിക്കുമായിരുന്നെന്ന്‍ സാരോം പറയുന്നു. ബൈബിള്‍ വായന തന്നെ സന്തോഷിപ്പിക്കുക മാത്രമല്ല, മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തന്റെ അറിവിനെ ആഴപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‍ ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ”എന്ന ബൈബിള്‍ വാക്യമാണ് സാരോമിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്‌. തുടര്‍ച്ചയായ ബൈബിള്‍ വായന ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയതോടെ ക്രിസ്ത്യൻ വിശ്വാസം സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. “എന്റെ ഹൃദയത്തേയും, മനസ്സിനേയും പഠിപ്പിക്കേണ്ട സമയമാണിത്. തന്റെ കലാപരമായ കഴിവിലൂടെ യേശുവിന്റെ സുവിശേഷം കംബോഡിയ മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് ഇനി എന്റെ ലക്ഷ്യം. എനിക്ക് ബൈബിള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു, എന്റെ ജീവിതപങ്കാളിയേയും, മക്കളേയും കൂടി ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരണം\” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharjah city AG