Ultimate magazine theme for WordPress.

പുസ്തക പരിചയം

പട്ടാഴി : യുവ എഴുത്തുകാരി സിസ്സർ ഷിജി എബ്രഹാം, പട്ടാഴി എഴുതിയ “നാം എല്ലാവരും ഒരു യാത്രയിലാണ് ” എന്ന പുസ്തകം വേറിട്ട വായന അനുഭവം നൽകുന്നതാണ് . ഏഴാം ക്ലാസ്സ്‌ മാത്രം വിദ്യാഭ്യാസം ഉള്ള, രണ്ടു കാലും തളർന്ന ഷിജി രോഗ കിടക്കയിലും എഴുത്തിന്റെ വിസ്മയം സൃഷ്ടിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ഉദാഹരണങ്ങളും ഉപമകളും അസാമാന്യ ദൈവവചന ജ്ഞാനവും ഈ പുസ്തകത്തെ വ്യത്യസ്ഥമാക്കുന്നു.152 പേജുകൾ ഉള്ള ഈ പുസ്തകത്തിന്റെ അവതാരിക ബ്രദർ ഷിബു മുള്ളംകാട്ടിലും അനുമോദനം സിസ്റ്റർ ബിജി സിസിൽ ചീരനും അഭിനന്ദനം ബ്രദർ കൊച്ചുമോൻ ആന്താര്യത്തും മുഖമൊഴി ബ്രദർ ഷാജൻ ജോൺ ഇടക്കാടും ആണ് എഴുതിയിരിക്കുന്നത് . യൂണിക് മീഡിയയുടെ ക്രീയേറ്റീവ് സപ്പോർട്ടോടെ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ വില അമൂല്യം ആണ്, എന്നാലും 150 രൂപയെങ്കിലും കൊടുക്കുന്നത് ഉചിതം ആയിരിക്കും. പട്ടാഴിയിലെ പ്രകാശം പരത്തുന്ന പെൺകുട്ടി ഷിജി എബ്രഹാമിന്റെ പുസ്തകം വാങ്ങുന്നതും വായിക്കുന്നതും പാഴാകില്ല. പുസ്തകത്തിന് വിളിക്കേണ്ട നമ്പർ 8086965016.

Sharjah city AG