Ultimate magazine theme for WordPress.

നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി

 

മല്ലപ്പള്ളി : ചർച് ഓഫ് ഗോഡ് നെയ് തേലിപ്പടി സഭയും ഗ്രേയ്സ് ടി.വി.യും സംയുക്തമായി ഒരുക്കിയ 2-ാം മ ത് നെയ് തേലിപ്പടി ക്രൂസേഡ് സമാപിച്ചു. 26-ാം തീയതി മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു .ബി. മാത്യു ഉദ്ഘാടനം നിർവഹിച്ച മീറ്റിംഗിൽ പാസ്റ്റർമാരായ റവ.ഡോ.ഷിബു കെ.മാത്യു , വൈ. റെജി, റെജി ശാസ്താം കോട്ട തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ജോൺസൻ തോമസ്, തോമസ്കുട്ടി ഏബ്രഹാം, വൈ. ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. പത്തനംതിട്ട റൈറ്റ് വേ മ്യുസിക്സ് ഗാനങ്ങൾ ആലപിച്ചു. ഗ്രേയ്സ് ടി.വി മാനേജരും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Sharjah city AG