ഹാലിഫാക്സ്/കാനഡ: ക്രിസ്തുവിൽ വളരുവാനും ആത്മാവിന്റെഫലം പുറപ്പെടുവിക്കാനും പുതിയ ആത്മീകദർശനത്തോടെ മുന്നേറണമെന്ന ആഹ്വാനത്തോടെ ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർക്യാമ്പിന് അനുഗ്രഹീത സമാപ്തി. ട്യൂറോ ക്യാമ്പ് ഇവാഞ്ചലിൻ സെന്ററിൽ വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിച്ചു. പാസ്റ്റർ ചാർലി ജോസഫ് സമാപനസന്ദേശം നൽകി. ജോയൽ മാത്യുവിന്റെ നേതൃത്വത്തിൽ ഹെബ്രോൻ ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബ്ലെസ്സൺ വർഗീസ്സ് ദൈവവചനം ശുശ്രൂഷിച്ചു.
കുടുംബബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ട വർത്തമാനകാലഘട്ടത്തിലൂടെയാണ് നാം കാണുന്നുപോകുന്നത്, കുടുംബ ബന്ധങ്ങളിൽ സ്നേഹത്തിന്റെഭാഷ പങ്കാളികൾ തിരിച്ചറിയണമെന്നു ഡോ. ജെസ്സി ജെയ്സൺ പ്രസ്താവിച്ചു. ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പിന്റെ രണ്ടാംദിനം “കുടുംബം-വിവാഹം” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു. ക്യാമ്പിന്റെ രണ്ടാംദിനം യൂത്ത്-ഫാമിലി കൗൺസിലിംഗ് സെഷനു ഡോ.ജെസ്സി ജെയ്സണും കിഡ്സ് സെഷന് റോബിൻ ജെബരാജ് എന്നിവർ ക്ലാസുകൾ നയിച്ചു. കൃപ ജോയൽ, ക്ലിന്റെൻ കെ റസ്സിൻ, ബെന്നി ബെഹനാൻ, ആശ മല്ലേഷ്, നോയൽ, കരുണ എന്നിവരുടെ നേത്വത്തിൽ ഹെബ്രോൻ ക്വയർ സംഗീത ശുശ്രൂഷയ്ക്കും ആരാധനക്കും നേതൃത്വം നൽകി. ഗ്രൂപ്പ് ഡൈനാമിക്സ് സെഷന് ഷോജോ ജോൺ നേതൃത്വം നൽകി. സമ്മർ ക്യാമ്പിന്റെ രണ്ടാംദിനം വിവിധ സെഷനുകൾക്ക് റിന്റു ജേക്കബ്, ഗ്ലോറിയ മാത്യു, മെറിൻ രാജുക്കുട്ടി എന്നിവർ അധ്യക്ഷത വഹിച്ചു.
ദർശനവും ദൈവവചന മൂല്യവുമുള്ള ക്രിസ്തുവിനു വേണ്ടി ഫലം കായിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പിന്റെ ലക്ഷ്യമെന്നു ക്യാമ്പ് കോർഡിനേറ്റർമാരായ പോൾ രാജൻ, ക്ലിന്റെൻ റസ്സിൻ എന്നിവർ പ്രസ്താവിച്ചു.
