പുരസ്കാര സമർപ്പണവും അനുമോദന സമ്മേളനവും:
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന പുരസ്കാരദാനവും അനുമോദന സമ്മേളനവും ആഗസ്റ്റ് 8 ഞായറാഴ്ച 7 pm മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്കാരത്തിനു അർഹയായ പ്രൊഫ. റെയ്ച്ചൽ ഡാനിയലിനു
സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ.ഡോ. വി.ടി.എബ്രഹാം പുരസ്കാരം സമ്മാനിക്കും.
ഡോ. റോഷൻ ജേക്കബ് IAS, റവ. ടി.ജെ. ശാമുവേൽ , റവ.ഡോ.കെ.ജെ. മാത്യു എന്നിവർ അനുമോദന പ്രഭാഷണം നടത്തും. അഗ്‌മ പ്രസിഡന്റ് പാസ്റ്റർ ഡി. കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും.
1960 മുതൽ ക്രൈസ്തവ സാഹിത്യരംഗത്ത് സജീവമായിരുന്ന എഴുത്തുകാരിയാണ് പ്രൊഫ. റെയ്ച്ചൽ ഡാനിയൽ. പ്രസിദ്ധമായ ഫുൾലൈഫ് സ്റ്റഡി ബൈബിളിന്റെ മലയാള പരിഭാഷയിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടുകാലമായി വനിതകൾക്കുവേണ്ടി പ്രസിദ്ധികരിക്കുന്ന ശുശ്രൂഷക്കാരത്തിയായ ഫേബ എന്ന മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരുന്നു. സണ്ടേസ്കൂൾ അദ്ധ്യാപികയായും ദീർഘ വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാർക്കായി അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസിക ഏർപ്പെടുത്തിയ അവാർഡും ലഭിച്ചിട്ടുണ്ട്.
പാസ്റ്റർ ജയ്ലാൽ ലോറൻസ് ഗാനശുശ്രൂഷ നിർവ്വഹിക്കും.
സഭാനേതാക്കൾ, പത്രപ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ സംസാരിക്കും. പാസ്റ്റർ പോൾ മാള, പാസ്റ്റർ ഷാജി ആലുവിള ,പാസ്റ്റർ കെ.കെ. എബ്രാഹാം, പസ്റ്റർ സജി ചെറിയാൻ, പാസ്റ്റർ സി.പി. രാജു അലഹബാദ്, പാസ്റ്റർ ജിനു മാത്യു, തുടങ്ങിയവർനേതൃത്വം വഹിക്കും.
Join Zoom Meeting
https://us02web.zoom.us/j/87117536999
