നാമ : ബഹ്‌റൈനിലെ സമാഹിജ് മേഖലയിലാണ് ഏറ്റവും പുരാതനമായ ക്രിസ്ത്യൻ നിര്‍മ്മിതി കണ്ടെത്തിയതായി ഗവേഷകർ സ്‌ഥിരീകരിച്ചത്. 1300 വർഷം പഴക്കമുണ്ടെന്നാണ് കണക്ക്.
കെട്ടിടത്തിൻറെ അവശിഷ്‌ടങ്ങളുടെ റേഡിയോകാർബൺ ഡേറ്റിങ് സൂചിപ്പിക്കുന്നത് എഡി നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിലാണെന്നാണ് കണക്ക്. മൂന്ന് കുരിശുകൾ ഇവിടെ നിന്ന് ലഭിച്ചതിനെ തുടർന്നാണിത് ക്രൈസ്തവ ദേവാലയമാണെന്ന് വ്യക്തമായത്. നെസ്‌റ്റോറിയൻ ചർച്ചിൻ്റെ ഭാഗമാണെന്നാണ് ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരീക്ഷണം.
