മെല്‍ബണ്‍ : ഓസ്ട്രേലിയയില്‍ കാണാതായ 12 വയസുള്ള കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് അരുവിയില്‍ നീന്തുന്നതിനിടെ മുതല കടിച്ചു കൊണ്ടുപോയതാണെന്നാണ് റിപ്പോര്‍ട്ട്.
ഓസ്ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി പോലീസും ഫയര്‍ & എമര്‍ജന്‍സി സര്‍വീസസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
