തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം
തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം. ആക്രിക്കടയുടെ ഗോഡൗണിനുള്ളിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നിരവധി കടകളും സമീപത്തുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആദ്യം ചെറിയ പുക ഉണ്ടാവുകയും പിന്നീട് ഇത് വലിയ തീപിടുത്തമായി മാറുകയുമായിരുന്നു. തീപിടുത്തം നടന്ന സമീപത്തുണ്ടായിരുന്ന ആളുകളെ മാറ്റിയെന്ന വിവരമാണ് ലഭിക്കുന്നത്.തീ പടരാനുള്ള കാരണം വ്യക്തമല്ല. നിരവധി വീടുകള്‍ സംഭവ സ്ഥലത്തിനു സമീപത്ത് ഉണ്ട്. ആശുപത്രയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലം ഉള്ളു സംഭവസ്ഥലത്തേക്ക്.
