കർണാടകയിൽ ശുശ്രൂഷകനും വിശ്വാസികൾക്കും നേരെ വീണ്ടും ആക്രമണം
കർണാടകയിൽ ദൈവസഭകൾക്കെതിരായി സുവിശേഷ വിരോധികൾ ഉണ്ടാക്കുന്ന പ്രതികൂലങ്ങൾ അധികമായി കൊണ്ടിരിക്കുന്നു. ഇന്നലെ ചിത്രദുർഗ്ഗ ജില്ലയിലെ, ഹൊസദുർഗ്ഗ എന്ന സ്ഥലത്തു ഐ പി സി കരിഷ്മ സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കർത്താവിന്റെ ദാസൻ പാസ്റ്റർ മഞ്ജുനാഥും വിശ്വാസികളും തുംകുർ ജില്ലയിലെ കുണിഗൽ എന്ന സ്ഥലത്ത് ക്രിസ്തുമസ് പ്രോഗ്രാമിനോടുള്ള ബന്ധത്തിൽ ഒരു വിശ്വാസിയുടെ ഭവനത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കുമ്പോൾ പതിനഞ്ചോളം വരുന്ന ചില ഹിന്ദുത്വ പ്രവർത്തകർ വന്ന് ആ മീറ്റിംഗിനെ അലങ്കോലപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു, അവരോടുകൂടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ പോലും ദൈവമക്കളെ ഉപദ്രവിക്കുന്നത് നോക്കി നിൽക്കുകയും ചെയ്തു. മാത്രമല്ല ദൈവദാസനും മറ്റുള്ളവർക്കുമെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അതിനെതുടർന്ന് ദൈവദാസനും ഒരു പരാതി സമർപ്പിച്ചിട്ടുണ്ട്. ഇന്ന് ഇരുകൂട്ടരോടും സ്റ്റേഷനിൽ ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമക്കൾക്ക് ന്യായം പാലിച്ചു കിട്ടുവാൻ എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു..
