Ultimate magazine theme for WordPress.

ദേശിയ ന്യൂനപക്ഷ സമിതി അധ്യക്ഷനായി ഡോ.ജോൺസൺ വി.ഇടിക്കുള

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമായ ഡോ.ജോൺസൺ വി.ഇടിക്കുളയെ നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അധ്യക്ഷനായി നോമിനേറ്റ് ചെയ്തു. നാഷണൽ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ദേശിയ അധ്യക്ഷൻ ഗുരുദേവ് ജി നെല്ലി പൂച്ചെണ്ട് നല്കിയും ഹാരമണിയിച്ചും സ്വീകരിച്ചു.മൂന്ന് വർഷത്തേക്കാണ് കാലാവധി.മദർ തെരേസ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മദർ തെരേസ ഗ്ലോബൽ പീസ് അവാർഡ് ലോകസമാധാന ദിനത്തിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലഭിച്ചിരുന്നു.കഴിഞ്ഞ രണ്ടര ദശാംബ്ദമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയെ പലസ്തീൻ ആസ്ഥാനമായുള്ള ഇരാദാ ഇൻ്റർനാഷണൽ അക്കാഡമി ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പ് എന്ന ബഹുമതി നല്കി ആദരിച്ചിരുന്നു.വിവിധ സന്നദ്ധസംഘടനകളിലൂടെ ദേശിയ – അന്തർദേശിയ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഇദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ ഉൾപ്പെടെ ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ടീയ സമാജ് സേവാ രത്ന പുരസ്ക്കാരത്തിനും അർഹനായിട്ടുണ്ട്. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

Leave A Reply

Your email address will not be published.